Home Entertainment സീരിയല്‍ താരം മീര മുരളീധരന്‍ വിവാഹിതയായി; വിഡിയോ

സീരിയല്‍ താരം മീര മുരളീധരന്‍ വിവാഹിതയായി; വിഡിയോ

54
0
meera muralidharan marriage

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് മീര മുരളീധരന്‍. നടിയായും അവതാരകയായും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ മീര വിവാഹിതയായിരിക്കുകയാണ്. എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശിയായ മനുശങ്കറാണ് മീരയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് കലവൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. സീരയല്‍ മേഖലയില്‍ നിന്നുമുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. മീരയ്ക്ക് ആശംസകള്‍ നേര്‍ന്ന് അടുത്ത സുഹൃത്തും നടിയുമായ ഗൗരി കൃഷ്ണ രംഗത്ത് എത്തി. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മീരയ്ക്ക് ഗൗരി ആശംസകള്‍ നേര്‍ന്നത്.

മീര സീരിയലുകളിലൂടെ തിളങ്ങി നില്‍ക്കവെയാണ് അഭിനയത്തില്‍ നിന്നും ചെറിയ അവധി എടുത്തത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായിരുന്ന നടി പിന്നീട് തന്റെ വിശേഷങ്ങള്‍ നവമാധ്യമങ്ങളിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചിരുന്നത്. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മീര തന്നെ തുറന്ന് പറഞ്ഞിരുന്നു.

അഭിനയം വിട്ടു എന്ന് പറയാനാകില്ല. പക്ഷേ ഉടനെ ഒരു മടങ്ങിവരവ് ഇല്ല എന്ന് തന്നെ പറയാം. ഒറ്റ കാരണമാണ് അതിനു പിന്നില്‍ പഠനം. പണ്ട് മുതല്‍ ഉള്ള ആഗ്രഹമാണ് ഫാഷന്‍ ഡിസൈനിങ് പടിക്കണമെന്നുളളത്. അതിപ്പോള്‍ നടന്നു. ഇപ്പോള്‍ പഠന തിരക്കുകളിലാണ് ഞാന്‍. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, ഇനി അഭിനയത്തിലേക്കില്ലേ എന്ന്, അത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. പ്രേക്ഷകര്‍ എന്നെ ഇത്രത്തോളം സ്‌നേഹിക്കുന്നുണ്ട് എന്ന് അറിയാന്‍ സാധിച്ചതില്‍’,- എന്നായിരുന്നു അഭിമുഖത്തില്‍ മീര പറഞ്ഞത്.20 ഓളം സിരിയലിലും സിനിമയിലും മീര അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവില്‍ അരുന്ധതി എന്ന മെഗാ സീരിയലിലാണ് അഭിനയിച്ചത്. ഇതില്‍ കേന്ദ്ര കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here