Home Entertainment ഓവര്‍ റൊമാന്‍സ് ആകുന്നത് കണ്ടപ്പോള്‍ അമ്മ മാറി നിന്ന് കണ്ണുരുട്ടി, ശാന്തി കൃഷ്ണ

ഓവര്‍ റൊമാന്‍സ് ആകുന്നത് കണ്ടപ്പോള്‍ അമ്മ മാറി നിന്ന് കണ്ണുരുട്ടി, ശാന്തി കൃഷ്ണ

82
0
shanthi krishna

മലയാള സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശാന്തി കൃഷ്ണ. ഭരതന്‍ ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 17ാം വയസിലാണ് നടി ക്യാമറക്ക് മുന്നില്‍ എത്തുന്നത്. ഇടയ്ക്ക് ഇടവേള എടുത്ത ശാന്തി കൃഷ്ണ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു. രണ്ടാം വരവിലും നടിയുടെ കൈ നിറയെ ചിത്രങ്ങളാണ്.

മികച്ച ഒരു നര്‍ത്തകി കൂടിയാണ് ശാന്തി കൃഷ്ണ. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ ചെറു പ്രായത്തില്‍ തന്നെ ശാന്തി കൃഷ്ണ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1984ല്‍ നടന്‍ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം. 1995ല്‍ ബന്ധം വേര്‍പെടുത്തി.തുടര്‍ന്ന് 1998ല്‍ സദാശിവന്‍ ബജോറിനെ വിവാഹം ചെയ്തു.ഈ ബന്ധം 2016ല്‍ അവസാനിച്ചു.ഇപ്പോള്‍ തന്റെ ആദ്യ ചിത്രമായ നിദ്രയില്‍ അഭിനയിക്കേണ്ടി വന്ന ഒരു പ്രണയ രംഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്.

ശാന്തി കൃഷ്ണയുടെ വാക്കുകള്‍, ‘ഞാന്‍ അങ്ങനെ ഓവര്‍ റൊമാന്‍സ് ഒന്നും സിനിമയില്‍ ചെയ്തിട്ടില്ല. പക്ഷേ എന്റെ ആദ്യ ചിത്രമായ ‘നിദ്ര’യില്‍ ഒരു സീനുണ്ട്. ഞാനും നടന്‍ വിജയ് മേനോനും കോവളം ബീച്ചില്‍ ഇരിക്കുന്ന ഒരു രംഗമുണ്ട്. അതില്‍ ഓവര്‍ റൊമാന്റിക് ആകുന്ന അവസരത്തില്‍ ഞാന്‍ വിജയ് മേനോന്റെ ബനിയന്റെ ഇടയിലേക്ക് കയറുന്ന ഒരു രംഗമുണ്ട്. അത് ആളുകള്‍ നോക്കി നില്‍ക്കെ ചെയ്യാന്‍ മടിയുണ്ടായിരുന്നു. പ്രത്യേകിച്ച് അമ്മ മാറി നിന്ന് കണ്ണുരുട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ ആകെ ടെന്‍ഷനിലായി. അത്രത്തോളം റൊമാന്റിക് ആകാന്‍ ഒന്നും എന്നെ കൊണ്ട് കഴിയില്ലെന്ന് അതോടെ മനസ്സിലായി. പിന്നീട് ഒരു സിനിമകളിലും ഓവര്‍ റൊമാന്റിക് ആയി ഞാന്‍ അഭിനയിച്ചിട്ടില്ല’.

LEAVE A REPLY

Please enter your comment!
Please enter your name here