Home Entertainment അമ്മയുടെ നൃത്തം ക്യാമറയില്‍ പകര്‍ത്തി ഇന്‍സ്റ്റയിലില്ലാത്ത നാരായണി, വൈറലായി വീഡിയോ

അമ്മയുടെ നൃത്തം ക്യാമറയില്‍ പകര്‍ത്തി ഇന്‍സ്റ്റയിലില്ലാത്ത നാരായണി, വൈറലായി വീഡിയോ

105
0
shobana dance

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. വളരെ ചെറുപ്പത്തില്‍ അഭിനയ രംഗത്ത് എത്തിയ താരം നൃത്തവും അഭ്യസിച്ചിരുന്നു. ഇപ്പോള്‍ സിനിമയില്‍ അധികം സജീവം അല്ലെങ്കിലും നൃത്താധ്യാപികയായി സജീവമാണ് ശോഭന. ഇടക്ക് തന്റെ നൃത്ത വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നടി പങ്കുവെച്ച നൃത്ത വീഡിയോയും വളരെയധികം ശ്രദ്ധേയമായിരിക്കുകയാണ്.

ഇക്കുറി നടി പങ്കുവെച്ച വീഡിയോയ്ക്ക് ഒരു പ്രത്യേകതയുമുണ്ട്. മറ്റൊന്നുമല്ല ശോഭനയുടെ മകള്‍ നാരായണിയാണ് അമ്മയുടെ നൃത്തം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. വീഡിയോക്ക് താഴെ വീഡിയോ പിടിച്ചത് ‘ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത’ നാരായണി ആണെന്ന് ശോഭന കുറിച്ചിട്ടുണ്ട്. നൃത്തത്തില്‍ മുദ്രകള്‍ എങ്ങനെ ഉപയോഗിക്കണം എന്നാണ് പുതിയ വീഡിയോയിലൂടെ ശോഭന പഠിപ്പിക്കുന്നത്.ശോഭനയുടെ നൃത്തത്തിനും മകളുടെ വീഡിയോ ഗ്രഫിക്കും കൈയ്യടിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. കുട്ടി വീഡിയോഗ്രഫര്‍ക്ക് വളരെയധികം കഴിവുണ്ടെന്നാണ് പലരും കമന്റ് ചെയ്യുന്നത്. കമന്റുകല്‍ക്ക് ശോഭന മറുപടിയും നല്‍കിയിട്ടുണ്ട്.

പലപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഡാന്‍സ് വീഡിയോകളും മറ്റും ശോഭന പങ്കുവെയ്ക്കാറുണ്ട്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന. പദ്മശ്രീ പുരസ്‌കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരവും ശോഭന നേടിയിട്ടുണ്ട്. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here