Home Entertainment മുംബൈയെ വിറപ്പിച്ച കാറ്റിനും പേമാരിയുടെയും കൂടെ ജനിച്ച മാലാഖകുഞ്ഞ്, അച്ഛനായ സന്തോഷം പങ്കുവച്ച് സിജു

മുംബൈയെ വിറപ്പിച്ച കാറ്റിനും പേമാരിയുടെയും കൂടെ ജനിച്ച മാലാഖകുഞ്ഞ്, അച്ഛനായ സന്തോഷം പങ്കുവച്ച് സിജു

77
0
siju wilson baby

മലയാളികളത്തിലെ ശ്രദ്ധേനായ താരമാണ് സിജു വിത്സൺ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെകുറിച്ചാണ് സിജു പറയുന്നത്. താനും ഭാര്യ ശ്രുതിയും പെൺകുഞ്ഞിന്റെ അച്ഛനും അമ്മയും ആയി എന്നാണ് താരം അറിയിച്ചത്. ഇന്നലെ രാത്രിയാണ് സിജുവിനും ശ്രുതിയ്ക്കും ഒരു മകൾ പിറന്നത്.

ഞങ്ങൾക്ക് ഇന്നലെ മെയ്‌ 17ന് കാറ്റിനും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു, പ്രകൃതിയ്ക്ക് നന്ദി എന്നാണ് സിജു കുറിക്കുന്നത്. കയ്യിൽ പിങ്ക് നിറത്തിലെ ബലൂൺ പിടിച്ചുകൊണ്ടുള്ള സിജുവിന്റെയും ഭാര്യയുടെയും ചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. നിരവധിപ്പേരാണ് ആശംസയുമായെത്തുന്നത്.

View this post on Instagram

A post shared by Siju Wilson (@siju_wilson)

2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്. ‘പ്രേമ’ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു ‘ഹാപ്പി വെഡിംഗി’ൽ നായകനായി തിളങ്ങിയിരുന്നു. നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്,

 

LEAVE A REPLY

Please enter your comment!
Please enter your name here