Home Story അച്ഛന് അന്ന് തന്നെ തിരിച്ചറിയാനായില്ല, വികാരനിര്‍ഭരയായി ശ്രീവിദ്യ

അച്ഛന് അന്ന് തന്നെ തിരിച്ചറിയാനായില്ല, വികാരനിര്‍ഭരയായി ശ്രീവിദ്യ

111
0
sreevidya nair

ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മുന്നിലെത്തിയ നടിയാണ് ശ്രീവിദ്യ. എന്നാല്‍ സ്റ്റാര്‍മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ഏറെ ശ്രദ്ധേയ ആയത്. അടുത്തിടെ പ്രവാസിയായ അച്ഛനെ കുറിച്ച് വികാരഭരിതയായി ശ്രീവിദ്യ സ്റ്റാര്‍മാജിക് വേദിയില്‍ പറഞ്ഞ വാക്കുകള്‍ ഏവരുടെയും ഉള്ളുലച്ചിരുന്നു. അമ്മ ഗര്‍ഭിണിയായ ശേഷമാണ് അച്ഛന്‍ ഗള്‍ഫിലേക്ക് പോയതെന്നും പിന്നീട് തന്റെ മൂന്നാം വയസിലാണ് അച്ഛനെ താന്‍ നേരിട്ടുകണ്ടതെന്നും നടി പറഞ്ഞിരുന്നു. അച്ഛന്‍ വന്നിറങ്ങുമ്പോള്‍ എന്റെ ഒപ്പം കസിനും ഉണ്ടായിരുന്നു. എന്നാല്‍ അച്ഛന് പെട്ടെന്ന് അതില്‍ ഏതാ മോളെന്ന് തിരിച്ചറിയാന്‍ ആയില്ലെന്നും നടി പറഞ്ഞു.

അതേസമയം ജീവിതത്തില്‍ താന്‍ എറ്റവും മിസ് ചെയ്തിട്ടുളളതെന്ന് അച്ഛനെയാണെന്ന് ശ്രീവിദ്യ നേരത്തെ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അച്ഛന്‍ ജീവിതത്തിന്‌റെ നല്ലൊരു പങ്കും ഗള്‍ഫിലായിരുന്നു. വല്ലപ്പോഴുമേ നാട്ടില്‍ വന്നിരുന്നുളളു. അച്ഛനോടൊപ്പം ചെലവഴിച്ച് സന്തോഷിച്ച് കൊതിതീരുംമുന്‍പെ തിരികെ പോകുകയും ചെയ്യും. ഞാന്‍ ജീവിതത്തില്‍ എറ്റവും മിസ് ചെയ്തിട്ടുളളത് അച്ഛനെയാണ്..

വരുന്ന മാര്‍ച്ചില്‍ അച്ഛന്‍ നാട്ടിലേക്ക് വരുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണ്, ഇനി അച്ഛനെ വിടുന്നില്ല. സ്റ്റാര്‍ മാജിക്കില്‍ അച്ഛനെ കുറിച്ച് പറഞ്ഞ ശേഷം ഒരുപാട് പേര്‍ തന്നെ വിളിച്ചു. ഇത് കണ്ട് ചിന്നൂ ഇതൊക്കെ എല്ലാ പ്രവാസികളുടെയും അനുഭവമാണ് എന്നാണ് അച്ഛന്‍ പറഞ്ഞത്. അന്ന് അച്ഛന്‌റെ വാക്കുകളിലെ വേദന ഞാന്‍ അറിഞ്ഞു. എല്ലാവരും പറയും ഞാന്‍ അച്ഛന്‍ കുട്ടിയാണെന്ന്. അച്ഛന് പെട്ടെന്ന് ദേഷ്യം വരും. അച്ഛനെ കൂളാക്കാന്‍ പറ്റുന്ന ഒരെയൊരാള്‍ താനാണ്. ഇതിനായി അമ്മ പലപ്പോഴും എന്റെ സഹായമാണ് തേടാറുളളത്. -ശ്രീവിദ്യ പറഞ്ഞു.

40 വര്‍ഷത്തിലേറെയായി ബഹ്‌റിനില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ് അച്ഛനെന്ന് അടുത്തിടെ സ്റ്റാര്‍ മാജിക്കില്‍ ശ്രീവിദ്യ പറഞ്ഞിരുന്നു. ജീവിതത്തില്‍ താന്‍ എറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛന്‌റെ സാന്നിദ്ധ്യമാണെന്നും നടി പറഞ്ഞു. അച്ഛന്‍ കുഞ്ഞമ്പുവും അമ്മ വസന്തയും ചേട്ടന്‍ ശ്രീകാന്തും ഉള്‍പ്പെടുന്നതാണ് ശ്രീവിദ്യയുടെ കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here