എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ശ്രീകല. സീരിയലുകൾക്ക് പുറമെ സിനിമയിലും തിളങ്ങിയിരുന്നു താരം. മാനസപുത്രിയിൽ സോഫിയ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് നടി മലയാളികളുടെ ഇഷ്ടം നേടിയത്. മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളിൽ ശ്രീകല അഭിനയിച്ചിരുന്നു.
സീരിയലുകളിൽ നിറഞ്ഞുനിന്ന താരം കഴിഞ്ഞ ഒരു വർഷമായി ഭർത്താവിനൊപ്പം യുകെയിലാണ്. ഭർത്താവ് വിപിൻ അവിടെ ഐടി പ്രൊഫഷനലാണ്. ഇപ്പോൾ ഭർത്താവിനും മകൻ സംവേദിനും ഒപ്പമുള്ള ഒരു ചിത്രം പങ്ക് വച്ച് എത്തിയിരിക്കുകയാണ് ശ്രീകല. നാടൻ ലുക്കിൽ ആണ് മൂന്നുപേരും. നാട്ടിൽ എത്തിയോ എന്നുള്ള സംശയം ആണ് ആരാധകർ താരത്തോട് ചോദിക്കുന്നത്.
ഇവിടെ കൊറോണ രൂക്ഷമാണെന്നും നാട്ടിലെത്താൻ കൊതിയാണെന്നും ശ്രീകല അടുത്തിടെ പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധി ഇവിടെ രൂക്ഷമാണ്. ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു. ഇവിടെ പലർക്കും ചികിത്സ പോലും കിട്ടുന്നില്ല. രോഗം വന്നാൽ വീട്ടിലിരിക്കണം. പാരസെറ്റാമോൾ കഴിച്ചൊക്കെ മുന്നോട്ട് പോകേണ്ടി വരുന്നു. രോഗം മൂർച്ഛിച്ച് മരണത്തിന്റെ വക്കിലെത്തുമ്പോൾ മാത്രമേ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുകയുള്ളൂവെന്നാണ് ശ്രീകല അന്ന് പറഞ്ഞത്
കണ്ണുരാണ് ശ്രീകലയുടെയും ഭർത്താവ് വിപിന്റെയും സ്വദേശം. ഇവർക്ക് സംവേദ് എന്നൊരു മകനുണ്ട്. മലയാളത്തിൽ കാര്യസ്ഥൻ, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛൻ, ഉറുമി, നാടോടി മന്നൻ, തിങ്കൾ മുതൽ വെളളി വരെ തുടങ്ങിയ സിനിമകളിൽ ശ്രീകല അഭിനയിച്ചിരുന്നു. കൂടാതെ 25ധികം സീരിയലുകളിലും നടി തന്റെ കരിയറിൽ അഭിനയിച്ചു.