വലതുകാൽ മുറിച്ചുമാറ്റിയപ്പോൾ കാമുകി ഇട്ടിട്ടുപോയി, ശ്രീലാലിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

  101
  0

  ചതിയുടെയും വഞ്ചനയുടെയും ഈ കാലത്ത് ഒരാളുടെ വീഴ്ചയിൽ താങ്ങായി ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുകയാണ് ശ്രീലാലും ദിവ്യയും.തന്റെ വീഴ്ചയിലും തന്നെ കൈവിടാതെ കൈപിടിച്ച തന്റെ പ്രിയതമയെ കുറിച്ച് ശ്രീലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ..പ്രതീക്ഷിക്കാതെ വിധി ജീവിതത്തെ മാറ്റി മറിച്ചപ്പോൾ കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു ഇനിയുമേറെ കാലങ്ങൾ മുന്നോട്ട് കുതിക്കുവാനുണ്ട്.നമ്മുടെ കുറവുകളെ പഴിക്കാതെ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചോർത്താൽ എന്നും നമ്മൾ സന്തോഷഭരിതരായിരിക്കും.ഒന്നു വീണാൽ പകുതി വഴിയിൽ ഉപേക്ഷിക്കുന്നവരിലും എത്രയോ മഹത്വം ആണ് വീഴ്ചയിൽ നിന്നും കൈ പിടിച്ചു കയറ്റുവാൻ സ്വന്തം ജീവിതം തന്നെ നൽകുന്നവർ, കോരി ചൊരിയുന്ന മഴയിൽ കൈ കുമ്പിളിൽ നിറഞ്ഞ ജലം എന്റെ സ്നേഹമാകുമ്പോൾ അതിനു വെളിയിൽ തോരാതെ പെയ്ത പെരുമഴയാണ് നിന്റെ സ്നേഹമെന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞിടട്ടെ.

  എൻറെ നഷ്ടങ്ങളെയും വേദനകളെയും ഞാൻ പണ്ടേക്കുപണ്ടേ കുഴിച്ചുമൂടിയതാണ്. വീണു പോയപ്പോൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് വാശികൾ ആയിരുന്നു ആത്മവിശ്വാസമായിരുന്നു ഇന്ന് എനിക്ക് കൂട്ട് ഇവളാണ് എന്നെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നവൾ. അവൾ കൂടെയുള്ളപ്പോൾ ഒന്നും നഷ്ടപ്പെട്ടില്ല എന്നൊരു തോന്നൽ. ദിവ്യയുടെ വിരലുകളിൽ ചേർത്തുപിടിച്ച് ശ്രീലാൽ ഇതു പറയുമ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു ജീവിക്കാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയവന്റെ വാശി ഉണ്ടായിരുന്നു. വീൽ ചെയറിൽ ഇരിക്കുന്ന കല്യാണ ചെക്കൻറെയും അവന്റെ നിഴൽ ആയി നിൽക്കുന്ന പെണ്ണിന്റെയും ചിത്രമാണ് ഈ കഥ പറയാൻ നമ്മെ പ്രേരിപ്പിക്കുന്നത്.

  ഒരു ചെറുപ്പക്കാരനെ വീൽചെയറിൽ ആക്കിയ അപകടം അതിൻറെ പേരിൽ അവനെ ഉപേക്ഷിച്ചു പോയ പ്രണയം അധിജീവനം ഒരു ദീർഘനിശ്വാസം എടുത്തു ശ്രീലാൽ പറഞ്ഞു തുടങ്ങുന്നു. കമ്മൽ ഇട്ടവൾ പോയപ്പോൾ കടുക്കനിട്ടവൾ വന്ന കഥ. ● കുണ്ടറ ടെക്നോപാർക്ക് ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ഞാൻ ജോലി കഴിഞ്ഞ് മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴാണ് എൻറെ ജീവിതം മാറ്റിമറിച്ച അപകടം. പുറകിൽ അമിത വേഗതയിൽ വന്ന കാർ എന്റെ ബൈക്കിലേക്ക് പാഞ്ഞു കയറി. ● ഇടിയുടെ ആഘാതം മുഴുവൻ എൻറെ വലതുകാലിൽ ആയിരുന്നു ഏറ്റത്. ആരൊക്കെയോ താങ്ങി പിടിച്ച് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലേക്ക് ഓടി വന്നു. ഓർമ്മ മറഞ്ഞുപോയി. മരവിച്ചുപോയ മണിക്കൂറുകൾ. ഭീതി മനസ്സിലാക്കി കൊണ്ടാവണം ആദ്യം ആശുപത്രിക്കാർ കൈമലർത്തി. പിന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ആയിരുന്നു അടുത്ത നെട്ടോട്ടം അവിടെയും പ്രതീക്ഷയുടെ വാതിലുകൾ അടഞ്ഞു. മറ്റൊരു ആശുപത്രിയിലെത്തിക്കുകയും ടെസ്റ്റുകളും അടിയന്തര ശസ്ത്രക്രിയ, സർജറികൾ ശരീരത്തിൽ കയറിയിറങ്ങിയ നിമിഷങ്ങൾ. ഒടുവിൽ എനിക്കുള്ള ഡോക്ടർമാരുടെ വിധി വന്നു. ശ്രീലാൽ ഒരു ദീർഘനിശ്വാസം എടുത്തു. ഇടിയുടെ ആഘാതത്തിൽ കാൽ ഞരമ്പുകൾ തകർന്നുപോയി നട്ടെല്ലിന് മാരകമായ ക്ഷതം സംഭവിച്ചിരിയ്ക്കുന്നു. സ്പൈനൽകോഡ് തകർത്തിരിക്കുന്നു. കാലിനു മാത്രം ആയിരുന്നു അപകടം എങ്കിൽ എങ്ങനെയെങ്കിലും നടക്കാൻ ആയിരുന്നുവത്രേ. പക്ഷേ നട്ടെലിന് സംഭവിച്ച ക്ഷതം എല്ലാ പ്രതീക്ഷകളെയും അസ്തമിപ്പിച്ചു. ഞരമ്പുകൾ തകർന്നതോടെ പടർന്നുകയറിയ ഇൻഫെക്ഷൻ എന്റെ വലതുകാൽ എന്നെന്നേക്കുമായി എടുത്തു ഡോക്ടർമാർ പറയാതെ പറഞ്ഞ വാക്കുകളിൽ നിന്ന് ഒന്ന് വ്യക്തമായി ഇനി ഞാൻ എഴുന്നേറ്റ് നടക്കില്ല. ● എല്ലാം കിടന്നകിടപ്പിൽ ആയിരിക്കും ശിഷ്ടകാലം മലമൂത്രവിസർജനം പോലും കിടന്നകിടപ്പിൽ ആയിരിക്കും വിധിയുടെ തമാശ ഒന്ന് നോക്കണേ ഇന്നലെ വരെ ആരോഗ്യത്തോടുകൂടി നടന്നവനാണ് ഒറ്റദിവസംകൊണ്ട് അവൻറെ ജീവിതം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ശരീരത്തിന് സംഭവിക്കുന്ന മുറിവുകൾ ചിലപ്പോൾ അതിവേഗം ഉണങ്ങിയന്നിരിക്കും പക്ഷേ മനസ്സിന് സംഭവിക്കുന്നത് അങ്ങനെയാകണമെന്നില്ല എനിക്കൊരു പ്രണയമുണ്ടായിരുന്നു അപകടം സംഭവിക്കുന്നതിനു മുൻപ് എന്ന് പറയുന്നതായിരിക്കും ശരി.

  വിവാഹനിശ്ചയവും വരെ എത്തിയ ബന്ധം ഞാൻ ഇങ്ങനെ കിടന്ന് കിടപ്പിലായപ്പോൾ പുള്ളിക്കാരി പാട്ടിനു പോയി ഒരു യാത്ര പോലും പറയാതെ എൻറെ അവസ്ഥയെ കുറിച്ച് എനിക്ക് ബോധ്യമുള്ളതുകൊണ്ട് ഞാനും പിന്നാലെ പോയില്ല. പക്ഷേ അതിൻറെ പേരിൽ ഞാൻ അനുഭവിച്ച വേദന കുറച്ചോന്നുമല്ല. കുറെ നാൾ വേദന തിന്നു കഴിഞ്ഞു പോയി. ഡോക്ടർമാർ പറഞ്ഞതുപോലെ എല്ലാം കിടന്നകിടപ്പിൽ ഒന്നു ചലിക്കാൻ പോലും ആകാത്ത അവസ്ഥ അപകടം നട്ടെല്ലിനും കാലിനും ആണ് സംഭവിച്ചതെങ്കിലും ബുദ്ധിമുട്ട് ശരീരം ഒട്ടാകെ പടർന്നു. നടുവിന് ബാലൻസില്ല. ബലക്കുറവ് അസഹനീയ വേദന. അങ്ങനെ ഒന്നര വർഷം കടന്നു പോയി. എന്റെ അവസ്ഥ കണ്ട് മനംനൊന്ത അച്ഛന്റേയും അമ്മയുടേയും മുഖങ്ങളാണ് ഏറെ വേദനയായത്. കൂട്ടത്തിൽ എന്നോട് ഒരു നല്ലവാക്കു പോലും പറയാതെ ഇട്ടേച്ചു പോയ കുട്ടിയെ ഓർത്ത് ഏറെ വേദനിച്ചു. പക്ഷേ ആ വേദന വാശിയായി മാറിയത് അതിവേഗം. ഒന്നിനും കഴിയില്ലെന്ന മുൻവിധികളെ പടിക്കു പുറത്തു നിർത്തി ഞാൻ ജീവിച്ചു തുടങ്ങി. വേദനയുടെ ആ നിമിഷങ്ങളിൽ എൻറെ അമ്മ ഷീലയായിരുന്നു എനിക്കെല്ലാം. എന്നെ കുഞ്ഞിലേ നോക്കിയതു പോലെ എൻറെ അമ്മ എന്നെ പൊന്നു പോലെ നോക്കി. പതിയെ പതിയെ കിടന്ന കിടപ്പിൽ നിന്നും നിവർന്നിരിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഫോൺ പിടിക്കാനുള്ള ബലം പോലും കൈക്ക് ഇല്ലായിരുന്നു. നാളുകൾ കടന്നു പോകേ.. ഞാൻ എന്നെ തന്നെ ട്രെയിൻ ചെയ്യാൻ തുടങ്ങി. നേരമ്പോക്കിന് മൊബൈൽ കയ്യിൽ വന്നതോടെ എന്റെ അതിജീവനം സോഷ്യൽ മുമ്പാകെ വച്ചു. കാരണം എനിക്ക് സംഭവിച്ചത് അധികമാർക്കും അറിയാമായിരുന്നില്ലായിരുന്നു. അതിജീവനത്തിന്റെ കഥ കേൾക്കാൻ പലരും എത്തിയതോടെ ജീവിക്കാനുള്ള വാശി ഏറുകയായിരുന്നു. ജീവിതത്തിന്റെ പുതിയൊരു അധ്യായം അങ്ങനെ അവിടെ തുടങ്ങി.

  LEAVE A REPLY

  Please enter your comment!
  Please enter your name here