Advertisement

ബഷീർ ബഷിക്ക് മൂന്ന് ഭാര്യമാർ, താൻ രണ്ടാം ഭാര്യയാണെന്നതിന്റെ തെളിവുകൾ നിരത്തി ശ്രീയ അയ്യർ

0
169

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകമാരില്‍ ഒരാളാണ് ശ്രീയ അയ്യര്‍. അവതാരകയില്‍ നിന്നും ബോഡി ബില്‍ഡിങ് എത്തിയ താരം മിസ് കേര ഫിസിക് 2018 ഉള്‍പ്പെടെ നിരവധി കീരിടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ശ്രീയ ബിഗ് ബോസ് താരമായ ബഷീര്‍ ബഷിയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും പ്രണയം തന്റെ ജീവിതത്തെ എത്ര ബാധിച്ചെന്നുമുള്ള കാര്യം തുറന്നു പറയുകയാണ്. ജോഷ് ടോക്‌സ് എന്ന പരിപാടിയില്‍ സംസാരിക്കവേ ശ്രീയ ബഷീര്‍ ബഷിയുടെ പേര് പറയാതെ തന്നെ തന്റെ പ്രണയ തകര്‍ച്ചയെ കുറിച്ച്‌ വെളിപ്പെടുത്തിയത്.

ബഷീറ്‍ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും ഞങ്ങൾ ഒരുമിച്ച് കുറച്ചുകാലം താമസിച്ചിരുന്നു എന്നതിന്റെ തെളിവുകൾ നിരത്തി ശ്രീയ അയ്യർ  രം​ഗത്തെത്തി. ബഷീർ ബഷിതന്നെ കല്യാണം കഴിച്ചിട്ടില്ലെന്ന് പറഞ്ഞതിനു പിന്നാലെയാണ് തെളിവുമായി ശ്രീയ അയ്യർ എത്തിയത്. വിവാഹിതരാണെന്ന് ഒരു ഷോയിൽ വെളിപ്പെടുത്തുന്നതന്നടക്കമുള്ള കാര്യങ്ങളും വീഡിയോയിൽ ഉൽപ്പെട്ടിട്ടുണ്ട്. ഒരു സുഹൃത്തിന്റെ കല്യാണത്തിന് ഇരവരും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രവും പുറത്തുവിടുന്നു.

ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് എനിക്കും സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പിന്നീട് ഒരിക്കൽ വീട് വിട്ടിറിങ്ങി ശ്രീയ വന്നു എന്നും സഹായിക്കണം എന്നുപറഞ്ഞുള്ള ഫോൺ വിളി ആണ് തങ്ങൾക്ക് വിന ആയതെന്നും ബഷീർ പറഞ്ഞു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോരേണ്ടി വന്നതായും, കുറെ ദിവസങ്ങൾ ഞങ്ങൾക്ക് ഒപ്പം അവർ കഴിഞ്ഞതാണ്.ഞാനും സുഹാനയും അവളുടെ അഭിനയത്തിൽ വീണു പോവുകയായിരുന്നതായും ബഷീർ വ്യക്തമാക്കിയിരുന്നു. കുറേദിവസം ഇവളെ കാണാതെ ആയപ്പോൾ അവളുടെ വീട്ടുകാർ കേസ് കൊടുത്തുവെന്നും, എന്നാൽ പ്രശ്‌നം ഓവർ ആയപ്പോൾ ഇവൾ വീട്ടുകാർക്കെതിരെ കംപ്ലിയിൻറ് പേപ്പർ ഹൈക്കോടതിയിൽ നൽകി. എന്നാൽ പിന്നീടും വീട്ടുകാർ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയിൽ തട്ടമിട്ടും ചാനൽ പരിപാടിയിൽ എന്നെ കൂടി പങ്കെടുപ്പിച്ചുകൊണ്ടും രംഗത്ത് വന്നത്.അതു വീട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രമാണ് എന്ന് അവൾ കരഞ്ഞു കാല് പിടിച്ചതുകൊണ്ടാണ് ഞാൻ സമ്മതിച്ചതെന്നും, സത്യത്തിൽ ഞാനും സുഹാനയും ട്രാപ്പിൽ ആവുക ആയിരുന്നതായും ബഷീർ വ്യക്തമാക്കി.

തനിക്കെതിരെ ഇപ്പോൾ സൈബർ അറ്റാക്ക് നടക്കുകയാണെന്ന്, ഉടൻ തന്നെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്രീയ അയ്യർ പറഞ്ഞു. തന്റെ കയ്യിൽ വ്യക്തമായ തെളിവുകളുണ്ട്. ഉടൻ തന്നെ ബഷീർ ബഷി കുടുങ്ങും എന്ന കാര്യം തീർച്ച. ശ്രീയ പരാതി നൽകുന്നതോടെ സംഭവം ​ഗുരുതരമായ കേസുകളിലേക്ക് നീങ്ങും എന്ന കാര്യം തീർച്ച.

ശ്രീയ അയ്യർ വീഡിയോയിൽ പറഞ്ഞത്..

ഇരുപതുകളുടെ തുടക്കത്തിൽ ഉണ്ടായ പ്രണയം ആണ് എല്ലാം നശിപ്പിച്ചത് എന്നും താരം വ്യക്തമാക്കി. ഹിന്ദു അയ്യർ ഫാമിലിയിൽ നിന്നുള്ള താൻ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിൽ പെട്ടത് വീട്ടിൽ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി. അതൊക്കെ ഓർക്കുമ്പോൾ തന്നെ താൻ ഇന്നും ടെൻസ്ഡ് ആകും എന്നും ശ്രീയ പറയുന്നു. അയാളുടെ വീട്ടിൽ ചെന്ന് താമസിക്കേണ്ടി വന്നെന്നും, അപ്പോൾ ഒരുപാട് ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങൾ താൻ നേരിടേണ്ടി വന്നെന്നും, അവിടെ നിന്നും ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നത് എന്നും ശ്രീയ വ്യക്തമാക്കി! സുഹൃത്തിന്റെ വീട്ടിൽ നിന്നും പിന്നെ ഒരു താമസസ്ഥലം കണ്ടെത്തിയെന്നും ശ്രീയ പറയുന്നു. കൂട്ടുകാർക്ക് മെസേജ് അയച്ച ശേഷം മരിക്കാൻ തീരുമാനിച്ചതായും ശ്രീയ വ്യക്തമാക്കി.

Advertisement