Home Malayalam സീരിയൽ താരങ്ങൾ ആഘോഷമാക്കി മാറ്റിയ സ്റ്റെബിൻ ജേക്കബിന്റെ വിവാഹ വീഡിയോ കാണാം

സീരിയൽ താരങ്ങൾ ആഘോഷമാക്കി മാറ്റിയ സ്റ്റെബിൻ ജേക്കബിന്റെ വിവാഹ വീഡിയോ കാണാം

41
0

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്റ്റെബിൻ ജേക്കബ്. വളരെ ചെറിയ സമയം കൊണ്ടാണ് സ്റ്റെബിൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ജനപ്രിയ പരമ്പരയായ ചെമ്പരത്തിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. സീരിയൽ വിശേഷങ്ങൾ മാത്രമല്ല തങ്ങളുടെ സ്വകാര്യ വിശേഷങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

സ്റ്റെബിൻ ജേക്കബ് വിവാഹിതൻ ആയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ ആണ് നടന്റെ വിവാഹം നടന്നത്. വിനീഷയാണ് സ്റ്റെബിന്റെ ജീവിത സഖി. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ വച്ചാണ് സ്റ്റെബിൻ വിനീഷയെ താലിചാർത്തിയത്. നിരവധി ആരാധകർ ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്.

നീർമാതളം എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്ക്രീനിലെത്തിയത്. പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ചെമ്പരത്തി താരത്തിന്റെ രണ്ടാമത്തെ പരമ്പരയാണ്. നീർമാതളത്തിന്റെ സംവിധായകൻ ഡോക്ടർ ജനാർദ്ദനാണ് ചെമ്പരത്തിയും സംവിധാനം ചെയ്യുന്നത്. ഇന്റീരിയർ ഡിസൈനറാണ് സ്റ്റൈബിൻ. സ്വന്തമായി സ്ഥാപനം ഇട്ട് ജോലി നോക്കി വരുമ്പോഴായിരുന്ന സീരിയലിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായിട്ടാണ് സ്റ്റെബിൻ സീരിയലിൽ എത്തുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അദ്ദേഹം എന്നെ അഭിനയിക്കാൻ വിളിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here