Home Entertainment ‘തവള അമ്മച്ചി’ എന്ന് ഫോട്ടോയ്ക്ക് താഴെ അധിക്ഷേപ കമന്റ, കിടിലൻ മറുപടി നൽകി സുബി

‘തവള അമ്മച്ചി’ എന്ന് ഫോട്ടോയ്ക്ക് താഴെ അധിക്ഷേപ കമന്റ, കിടിലൻ മറുപടി നൽകി സുബി

89
0
subi suresh covid

മലയാള ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി താരം. സ്കൂൾ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാൻ തുടങ്ങി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006-ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അധിക്ഷേപ കമന്റിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് സുബി സുരേഷ്. ഫേസ്ബുക്കില്‍ സുബി പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ ഒരാള്‍ മോശം കമന്റുമായെത്തുകയും ഇതിന് സുബി മറുപടി നല്‍കുകയുമായിരുന്നു.ഫാഷന്‍ ഷോയില്‍ റാംപില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു സുബി പങ്കുവെച്ചിരുന്നത്. തവള അമ്മച്ചി എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്.

സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവര്‍ക്കു കമന്റ് ഒണ്ടാക്കരുത് കേട്ടോ മോനേ, എന്നാണ് സുബി ഇതിന് മറുപടി നല്‍കിയത്. തൊട്ടുപിന്നാലെ സുബിയ്ക്ക് പിന്തുണയുമായി നിരവധി പേരെത്തി.നേരത്തെ ഫെമിനിസത്തെയും ഫെമിനിസ്റ്റുകളെയും അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി സുബി സുരേഷ് എത്തിയിരുന്നു. ഒരു വിവാദത്തിന് വഴിവെക്കേണ്ട എന്നു കരുതിയാണ് ഫോട്ടോ ഡിലീറ്റ് ചെയ്തതെന്നു സുബി സുരേഷ് ഫേസ്ബുക്കിലെഴുതി.

കണ്ണടയും ചുവന്ന പൊട്ടും മൂക്കുത്തിയും കഴുത്തില്‍ ഷാളും ധരിച്ചുള്ള ഫോട്ടോയായിരുന്നു സുബി സുരേഷ് നേരത്തെ പങ്കുവെച്ചിരുന്നത്. മലയാളത്തിലെ നടന്മാരുടെ കാരിക്കേച്ചറുകള്‍ തൂക്കിയ ചുമരിന് മുന്നില്‍ നിന്നായിരുന്നു ഈ ഫോട്ടോ.

LEAVE A REPLY

Please enter your comment!
Please enter your name here