Home Malayalam ഭക്ഷണം കഴിച്ചിട്ടാണ് തടി വച്ചതെന്ന് പലരും കരുതി, സത്യാവസ്ഥ വെളിപ്പെടുത്തി സുബി സുരേഷ്

ഭക്ഷണം കഴിച്ചിട്ടാണ് തടി വച്ചതെന്ന് പലരും കരുതി, സത്യാവസ്ഥ വെളിപ്പെടുത്തി സുബി സുരേഷ്

117
0
Subi Suresh

അവതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികൾക്ക് സുപരിചിതയാണ്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ദൃശ്യമാധ്യമങ്ങളിൽ പുരുഷഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി സുരേഷ്. എപ്പോഴും കോമഡിമാത്രം പറയുന്ന സുബി സുരേഷ്കോമഡി സ്കിറ്റുകളില് സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്.ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി സുരേഷ്.

ഏഷ്യനെറ്റില് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി സുരേഷ് ക്യാമറയ്ക്ക് മുന്നിലെത്തിയ സുബി കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ സുബി സുരേഷ് പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.

ഇപ്പോളിതാ തന്റെ ഡയറ്റ് സീക്രട്ട് ആരാധകരുമായി പങ്കുവെക്കുകയാണ് സുബി സുരേഷ്. 74-ൽ കിലോയിൽ നിന്നും 55 കിലോയിലേക്ക് എത്തിയതിനെ കുറിച്ചും സുബി വ്യക്തമാക്കുന്നുണ്ട്. വാക്കുകൾ ഇങ്ങനെ, ചോറ് ഒഴിവാക്കി ഓട്സും ഗോതമ്പും ഉപയോഗിച്ചുള്ള വിഭവങ്ങൾ കൂടുതലായി കഴിക്കാൻ തുടങ്ങി. ഒപ്പം വർക്കൗട്ടും കൂടിയതോടെയാണ് ഭാരം കുറഞ്ഞത്. പിസിഒഡി തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങളാണ് തന്റെ ശരീരഘടനെ മാറ്റിമറിത്. തടിയില്ലാത്ത തന്നെ തടിവയ്പ്പിക്കാൻ ച്യവനപ്രാശം, മീൻഗുളികയുമൊക്കെ ഒരുകാലത്ത് അമ്മ നൽകിയിരുന്നു. പക്ഷേ അതൊന്നും കൊണ്ട് തടിവച്ചില്ല. കാലം കടന്നു പോകേ എന്റെ പ്രായത്തിനൊപ്പിച്ചുള്ള വണ്ണമൊക്കെ കിട്ടി. കുട്ടിപട്ടാളം ഷോ ചെയ്യുമ്പോൾ തടി അത്യാവശ്യം ഉണ്ടായിരുന്നു. വസ്ത്രങ്ങളുടെ അളവൊക്കെ കൂടാൻ തുടങ്ങി. പലരും കരുതുന്നത് ഭക്ഷണം കഴിച്ചിട്ടാണ് തടി വച്ചതെന്നാണ്. പക്ഷേ പിസിഒഡിഡിയിലും തൈറോയ്ഡിലും ബുദ്ധിമുട്ടിയ തന്റെ ശരീരം പതിയെപതിയെ വണ്ണംവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here