Home Malayalam എന്റെ പ്രണയം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്; സ്വാസികയുടെ പുതുയ പോസ്റ്റ് ഏറ്റെടുത്ത ആരാധകര്‍

എന്റെ പ്രണയം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്; സ്വാസികയുടെ പുതുയ പോസ്റ്റ് ഏറ്റെടുത്ത ആരാധകര്‍

99
0

വാസന്തി എന്ന ചിത്രത്തിന് ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിച്ച നടിയാണ്. സീത എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് സ്വാസിക ജനപ്രീതി നേടി തുടങ്ങിയത്. പിന്നീട് സിനിമയിലെക്കും എത്തി. ഇട്ടിമാണി ആണ് താരം അവസാനമായി അഭിനയിച്ച സിനിമ. ഒരേ സമയം സീരിയലിലും സിനിമയിലും നിറഞ്ഞ് നിന്നിരുന്നു സ്വാസിക. കഴിഞ്ഞ ദിവസമായിരുന്നു അവാര്‍ഡ് ദാനം. ഇതിന്റെ ചിത്രങ്ങളൊക്കെ താരം നേരത്തെ പങ്കുവച്ചിട്ടുണ്ടായിരുന്നു. താരം ഇന്‍സ്റാഗ്രാമിലും തരംഗമാണ്. സീരിയലുകളിലെ റൊമാന്റിക് സീനുകളിലെ സ്വഭാവിക പ്രകടനമാണ് സ്വാസികയ്ക്ക് കൂടുതലും ആരാധകരെ നേടി കൊടുത്തത്. സിനിമയിലും നല്ല വേഷങ്ങള്‍ ചെയ്ത നടിയ്ക്കു നിരവധിയാണ് ആരാധകര്‍.

ഇപ്പോള്‍ നടി പങ്കുവച്ച ഫോട്ടോയാണ് വൈറലായി മാറിയിരിക്കുന്നത്. നടി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടെന്നുമാണ് അറിയാന്‍ കഴിയുന്നത്. നിങ്ങള്‍ മാതൃകാപരമായി സ്‌നേഹിക്കുന്നവനാണ്. കരുതലും സമപര്‍പ്പണവുമുള്ള ബോസ് ആണ് ബദ്രിനാഥ് കൃഷ്ണന്‍. എനിക്ക് ചുറ്റും എല്ലായിടത്തുമായി മാജിക്കും സ്‌നേഹവുമായി ഉണ്ട’്. എന്നാണ് ബദ്രിയ്‌ക്കൊപ്പമുള്ള ചിത്രത്തിന് സ്വാസിക നല്‍കിയ ക്യാപ്ഷന്‍. ഒപ്പം എന്റെ പുരുഷന്‍; ജീവിതത്തിലെ നായകനാണെന്ന് കൂടി ബദ്രിനാഥിനെ നടി പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ്. എന്റെ പുരുഷന്‍ എന്ന് ടാഗ് ലൈനില്‍ കൊടുത്തതോടെ ഇത് ആരാണെന്നുള്ള ചോദ്യങ്ങള്‍ക്ക് തുടക്കമായി. ഉടനെ ആരാധകര്‍ ഓടിയെത്തി. ഈ വാര്‍ത്തയുടെ പിന്നാലെ ഉള്ള ഓട്ടത്തിലാണ് എല്ലാവരും. എന്റെ വിവാഹം ഉറപ്പിച്ചു, നിശ്ചയം കഴിഞ്ഞു, പെണ്ണുകാണല്‍ കഴിഞ്ഞു എന്ന് തുടങ്ങിയ രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. സത്യത്തില്‍ അങ്ങനെയൊന്നും ഇല്ല.അത്തരമൊരു തീരുമാനം ഇനിയും നമ്മള്‍ എടുത്തിട്ടില്ല. പെട്ടെന്ന് ഒരു വിവാഹ കാര്യം ഞങ്ങള്‍ ഫിക്‌സ് ചെയ്തിട്ടുമില്ല. ഈ വ്യക്തിയുമായിട്ട്, അതായത് ബദ്രിനാഥുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള പരിചയമാണ്.

ഞങ്ങളൊരുമിച്ച്‌ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിക്കുകയാണിപ്പോള്‍. നിലവില്‍ ഒരു വെബ് സീരീസ് ഒരുമിച്ചു ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ ഷൂട്ടിങ് സ്ഥലത്ത് വച്ചെടുത്ത ചിത്രമാണ് ഇത്. ഈ പത്ത് വര്‍ഷമായിട്ടുള്ള പരിചയം, ഒരു സൗഹൃദ ബോണ്ടിങ്, ഒക്കെയാണ്. അല്ലെങ്കില്‍ ചില സുഹൃത്ത് ബന്ധം ഒരു നോര്‍മല്‍ സൗഹൃദത്തിന് അപ്പുറം ഡീപ്പ് റിലേഷന്‍ പോലെ ആയിരിക്കും. അങ്ങനെ ഒരു വ്യക്തി എന്ന നിലയിലും നടനായും എനിക്ക് ഒരുപാട് പിന്തുണ നല്‍കുന്ന ആളാണ് ബദ്രി. അതുകൊണ്ടാണ് ഫോട്ടോ ഇട്ടിട്ടപ്പോള്‍ അങ്ങനെ എഴുതിയത്. എന്നാണ് നടി ഇപ്പോള്‍ പുറത്തു പറയുന്നത്. എന്റെ മനസ്സില്‍ ഒരു ഇഷ്ടം ഉണ്ട്. പക്ഷെ അത് കല്യാണത്തിലേക്ക് എത്തുമോ എന്ന് പറയാന്‍ ആകില്ല. കാരണം അതിന് കുടുംബത്തിന്റെ പിന്തുണ കൂടി പ്രധാന്യമുള്ളതാണ്. ഒപ്പം ജാതകവും പ്രധാനമാണ്. ഞാന്‍ അതിലൊക്കെ പ്രാധാന്യം കൊടുക്കുന്ന ഒരാള്‍ കൂടിയാണ്. എല്ലാം കൊണ്ടും എല്ലാം ഒത്തു വരികയാണെങ്കില്‍ മാത്രമാണ് കല്യാണത്തിലേക്ക് എത്തിപെടുകയള്ളു. എന്നും നടി പറയുകയാണ്.

രചന നാരായണന്‍കുട്ടി, സാധിക വേണുഗോപാല്‍, സ്‌നേഹ ശ്രീകുമാര്‍, മൃദുല വിജയ് തുടങ്ങി നിരവധി നടിമാരടക്കം സ്വാസികയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. മേഡ് ഫോര്‍ ഈച്ച്‌ അദര്‍ എന്നാണ് സാധികയുടെ കമന്റ്. ഇതിന് താഴെ നന്ദിയുണ്ടെന്ന് പറഞ്ഞ് സ്വാസികയും എത്തി. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് കുറച്ച്‌ കൂടി ശക്തിയായിരിക്കുകയാണ്. ‘ഏറെ കാത്തിരുന്ന സമ്മാനമാണ്. നീയത് ശരിക്കും അര്‍ഹിച്ചിരുന്നു. എന്ന് സൂചിപ്പിച്ച്‌ പുരസ്‌കാരം കൈയില്‍ പിടിച്ച്‌ നില്‍ക്കുന്ന സ്വാസികയുടെ ചിത്രം ബദ്രിനാഥും പങ്കുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here