Home Entertainment ആ​ഗ്രഹിച്ചതു പോലെ നടന്നു, കുടുംബവിളക്കിലെ വേദിക ശ്വേത വെങ്കട്ട് അമ്മയായി

ആ​ഗ്രഹിച്ചതു പോലെ നടന്നു, കുടുംബവിളക്കിലെ വേദിക ശ്വേത വെങ്കട്ട് അമ്മയായി

34
0

നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്.പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. സിദ്ദാർത്ഥിന്റെ കാമുകിയായി എത്തുന്ന വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദാണ്. എന്നാൽ ആദ്യം വേദികയായെത്തിയിരുന്നത് ശ്വേതാ വെങ്കിട്ടാണ്.

ഒന്ന് മുതൽ 56 വരെ ഉള്ള എപ്പിസോഡിൽ ആയിരുന്നു ശ്വേതാ വെങ്കിട്ട് ആയിരുന്നു അഭിനയിച്ചത്.മലയാളിയാണ് എന്നാണ് പലരും കരുതി ഇരുന്നത് എങ്കിലും ശ്വേതാ തമിഴ് നാട് സ്വദേശിനിയാണ്. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സീരിയൽ സിനിമ രംഗത്ത് സജീവം ആണ്.സാധാരണ സീരിയലിൽ നടാൻ ആയി എത്തുന്നത് യഥാർത്ഥ ജീവിതത്തിൽ മോഡേൺ ആയിരിക്കും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വേദിക യഥാർത്ഥ ജീവിതത്തിലും നാടൻ വേഷങ്ങളിൽ ആണ് കൂടുതലും.സീരിയലിൽ അല്ലാതെ മേക്കപ്പിൽ ശ്വേതയെ കാണാൻ ആകില്ല തായുമാനവൻ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. പിന്നെ സിനിമകളിലും വേഷമിട്ടു. ശ്വേതാ തമിഴിൽ അഭിനയിച്ച പൊന്മകൾ വെന്താൽ ചിന്നത്തമ്പി എന്നി സീരിയലുകൾ വമ്പൻ വിജയങ്ങൾ ആയിരുന്നു.

അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷം പങ്കുവച്ച് എത്തിയത് ശ്വേതയാണ്. പിന്നാലെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആറാം മാസത്തിലെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ തന്റെ വോട്ട് ജയിച്ചുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. തന്റെ വോട്ടു ജയിച്ചുവെന്നും ആണ്‍കുഞ്ഞ് ജനിച്ചുവെന്നുമാണ് ശ്വേത കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

സുഹൃത്തായ ശ്രീകാന്ത് ശ്രീനിവാസനെയാണ് ശ്വേത വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വേദികയായി എത്തിയ ശ്വേതയെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ലോക്ക് ഡൌണിന് ശേഷം ആണ് ശ്വേത കുടുംബ വിളക്കിൽ നിന്നും പിന്മാറിയത്. ചെന്നൈയിൽ ഉള്ള ഷൂട്ടിങ് താരം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര ബുദ്ധിമുട്ട് ആയത് കൊണ്ട് ആളാണ് കുടുംബ വിളക്കിൽ നിന്നും പിന്മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here