Home News നീ നീയായിരിക്കുന്നതിന് നന്ദി, മീര നന്ദനെക്കുറിച്ച് ഉണ്ണി പി എസ്

നീ നീയായിരിക്കുന്നതിന് നന്ദി, മീര നന്ദനെക്കുറിച്ച് ഉണ്ണി പി എസ്

178
0
meera nandan's pic with makeup artist unni ps goes viral.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്‍. സംഗീത റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ ശേഷം സിനിമയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് കൈ നിറയെ ചിത്രങ്ങള്‍ ആണ് മീര നന്ദന്‍ തേടിയെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടിയെ തേടി അവസരങ്ങള്‍ എത്തി. പല ഭാഷകളിലായി 30ല്‍ അധികം ചിത്രങ്ങള്‍ ചെയ്ത ശേഷമാണ് മറ്റൊരു ജോലിയിലേക്ക് മീര തിരിഞ്ഞത്. നിലവില്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര.

സോഷ്യല്‍ മീഡിയകളിലും വളരെ അധികം സജീവമാണ് മീര നന്ദന്‍. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് മീര രംഗത്ത് എത്താറുണ്ട്. മീര പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ വൈറല്‍ ആകുന്നത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ഉണ്ണി മീര നന്ദന്‍ കുറിച്ച് എഴുതിയ വാക്കുകളാണ്.

അടുത്തിടെ ഉണ്ണി മീരക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് ഉണ്ണി പങ്ക് വച്ചത്.ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും ഉണ്ണി ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

ചിലപ്പോള്‍ ഒരാളെ കാണുമ്പോള്‍ നീ അയാളുടെ ചിത്രമെടുക്കാറുണ്ട്, എന്റെ സ്വന്തം നിറത്തില്‍ കംഫര്‍ട്ടബിള്‍ ആയിരിക്കാന്‍ ഇടയാക്കിയത് നീയാണ് മീര, എനിക്ക് നിന്നെ എന്റെ ജീവിതകാലത്തോളം അറിയാം, നമ്മള്‍ ഒരുമിച്ചായിരിക്കുമ്പോള്‍ ആരുമായും നമുക്ക് അഭിനയിക്കേണ്ടതില്ല എന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്, നീ നീയായിരിക്കുന്നതിന് നന്ദി’, എന്നാണ് ഉണ്ണി മീരയെക്കുറിച്ച് കുറിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here