Home Entertainment ഇപ്പഴും എന്തു ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക് … സംയുക്തയെ കുറിച്ച് ചെറിയമ്മ

ഇപ്പഴും എന്തു ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക് … സംയുക്തയെ കുറിച്ച് ചെറിയമ്മ

95
0
samyuktha varma beauty

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. വളരെ ചുരുങ്ങിയ കാലം കൊണ്ട് നടി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടി. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും നടി വിട്ടു നില്‍ക്കുകയായിരുന്നു. കുടുംബ കാര്യങ്ങളിലും യോഗയിലും ശ്രദ്ധിച്ചുള്ള ജീവിതമായിരുന്നു. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുന്നില്‍ സംയുക്ത എത്തിയിരുന്നു.

അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവ് ബിജു മേനോന്‍ പങ്കുവെച്ച സംയുക്തയുടെ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ നടിയും സംയുക്തയുടെ ചെറിയമ്മയുമായ ഊര്‍മ്മിള ഉണ്ണി പങ്കുവെച്ച ചിത്രമാണ് വൈറല്‍. ‘ഇപ്പഴും എന്തു ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക് …. ( വീട്ടിലെ എല്ലാ പെണ്‍കുട്ടികളേം പഞ്ചാരേ .. ന്നാ വിളിക്കുക)’, എന്ന് സംയുക്തയുടെ മനോഹര ചിത്രം പങ്കുവെച്ച് ഊര്‍മ്മിള കുറിച്ചു.ഊര്‍മ്മിളയുടെ മകള്‍ ഉത്തര ഉണ്ണിയുടെ വിവാഹം അടുത്തിടെയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സംയുക്തയുടെ ലുക്ക് വന്‍ ഹിറ്റായിരുന്നു. വിവാഹത്തിനിടെ പകര്‍ത്തിയ ചിത്രമാണ് ഊര്‍മ്മിളയും പങ്കുവെച്ചത്. ഇരു മൂക്കിലും മൂക്കൂത്തി ധരിച്ച് ലൈറ്റ് മേക്കപ്പില്‍ എത്തിയ സംയുക്തയുടെ സിംപിള്‍ ലുക്കിന് നിറഞ്ഞ കൈയ്യടി നേരത്തെ തന്നെ ലഭിച്ചിരുന്നു.

ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകളില്‍ തനി നാടന്‍ വേഷത്തില്‍ ആയിരുന്നു സംയുക്ത എത്തിയത്. സെറ്റ് സാരി ഉടുത്ത് എത്തിയ സംയുക്ത തന്നെയായിരുന്നു ഉത്തരയുടെ ചടങ്ങുകളില്‍ പ്രധാന ആകര്‍ഷണവും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here