Home Malayalam അദ്ദേഹത്തെ ഇപ്പോഴും പ്രണയിക്കുന്നു, മുന്‍ ഭര്‍ത്താവിനെ കുറിച്ചു വൈശാലി നായിക

അദ്ദേഹത്തെ ഇപ്പോഴും പ്രണയിക്കുന്നു, മുന്‍ ഭര്‍ത്താവിനെ കുറിച്ചു വൈശാലി നായിക

202
0
Suparna Anand

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളാണ് വൈശാലിയും ഞാന്‍ ഗന്ധര്‍വ്വനും. പി പത്മനാഭന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. പത്മരാജന്‍ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ് ഞാന്‍ ഗന്ധര്‍വ്വന്‍. നിതീഷ് ഭരദ്വാജ്, സുപര്‍ണ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വൈശാലി. ഇതിലും നായിക സുപര്‍ണയായിരുന്നു. ഇരു ചിത്രങ്ങളിലും സുപര്‍ണയുടെ കഥാപാത്രങ്ങളെ മലയാളികള്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. വൈശാലിയിലൂടെയാണ് സുപര്‍ണ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഞാന്‍ ഗന്ധര്‍വനാണ് സുപര്‍ണയുടെ അവസാന മലയാള ചിത്രം. നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’, വിറ്റ്‌നസ്, ഉത്തരം എന്നീ മലയാള സിനിമകളിലും സുപര്‍ണ അഭിനയിച്ചിട്ടുണ്ട്. വൈശാലിയില്‍ ഋഷിശൃംഗനായി എത്തിയ സഞ്ജയ് മിത്രയും സുപര്‍ണയും പ്രണയത്തിലാവുകയും ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു.

ദമ്പതികള്‍ക്ക് രണ്ട് കുട്ടകളുണ്ട്. എന്നാല്‍ ഇരുവരും 2007ല്‍ വിവാഹ മോചനം നേടി. അഭിപ്രായ വ്യത്യാസം കൂടി വന്നതോടെ വിവാഹമോചിതരാകുക ആയിരുന്നു. എന്നാല്‍ ഇപ്പോഴും സഞ്ജയിേേയാട് മനസില്‍ പഴയ പ്രണയം ഉണ്ടെന്ന് പറയുകയാണ് സുപര്‍ണ. വിവാഹ മോചനത്തിന് പിന്നാലെ ഇരുവരും പുനര്‍വിവാഹിതരായിരുന്നു. തന്റെ മക്കളുടെ നല്ല അമ്മയാണ് സുപര്‍ണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപര്‍ണ്ണ നോക്കി വളര്‍ത്തിയത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഭര്‍ത്താവായ സഞ്ജയ് പറഞ്ഞു. ഞങ്ങളുടെ ഇടയില്‍ ശത്രുതയില്ല.-സഞ്ജയ് പറഞ്ഞു.

തന്റെ മൂത്തമകനെ കണ്ടാല്‍ സഞ്ജയ്‌യെ പോലെ തന്നെയാണെന്നും, പിരിഞ്ഞു കഴിയുകയാണെങ്കിലും ഇഷ്ടപ്പെട്ടയാള്‍ സന്തോഷമായി കഴിയുന്നത് കാണുന്നത് സന്തോഷമാണെന്നും ‘ സുപര്‍ണ പറയുന്നു. സിനിമയിലേക്ക് തിരിച്ചു വരാന്‍ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്. അധികം വൈകാതെ കുട്ടികളയായതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വേണ്ടെന്ന് വെക്കുകയായിരുന്നു.-സുപര്‍ണ പറഞ്ഞു. ഇപ്പോള്‍ ബോംബെയില്‍ കുടുംബത്തിനൊപ്പം ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് സുപര്‍ണ.

LEAVE A REPLY

Please enter your comment!
Please enter your name here