ദുൽഖർ സൽമാനെ നായകനാക്കി ബി സി നൗഫൽ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’.ടെലിവിഷനിലെ നിരവധി സൂപ്പർഹിറ്റ് പരിപാടികളുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് നൗഫൽ.അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ദുൽഖറിന്റെ അമ്മയുടെ വേഷം ചെയ്ത നടിയുടെ യഥാർത്ഥ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ദുബായിൽ വർഷങ്ങളായി താമസിക്കുന്ന വിജി രതീഷിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഒരു യമണ്ടൻ പ്രേമകഥ. ഓഡീഷൻ വഴിയാണ് വിജി ആ വേഷം സ്വന്തമാക്കിയത്.വിജി രതീഷിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. താരത്തിന്റെ പുതിയ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇതായിരുന്നോ ദുൽഖറിന്റെ അമ്മ? ഇത്രയും സുന്ദരിയായ അമ്മയോ? ദുല്ഖറിന്റെ അമ്മ ഇത്രയും ചെറുപ്പമായിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് താര തന്റെ ഫോട്ടോ കണ്ടതിനുശേഷം ആരാധകർ ചോദിക്കുന്നത്.
ഇന്ദ്രപ്രസ്ഥം ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് വിജി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദുബായിൽ ആണ് വർഷങ്ങളായി താമസമാക്കിയ വിജി സിനിമ സ്വപ്നം കണ്ടിരുന്നെങ്കിലും ഇതുപോലൊരു സ്വപ്നസമാനമായ വരവേൽപ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു. യമണ്ടനിലെ വിജിയുടെ അമ്മ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സിനിമയെക്കുറിച്ച് വിജി പറയുന്നതിങ്ങനെ, ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് ദുൽക്കറിനൊപ്പം അഭിനയിക്കാൻ തുടങ്ങുന്നത്. സത്യത്തിൽ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. അഭിനയിച്ചു വലിയ പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞാൽ അൽപം ആശ്വാസമുണ്ടാകും എന്നു വിചാരിച്ചു. എന്നാൽ അവിടെ എന്നെ ദുൽക്കർ അദ്ഭുതപ്പെടുത്തി. ആദ്യം കണ്ടപാടേ നന്നായി അഭിനയിക്കുന്നുണ്ടെന്നും ഇതിനു മുമ്പ് ചെയ്ത രംഗങ്ങൾ താൻ മോണിറ്ററിലൂടെ കണ്ടിരുന്നെന്നുമാണ് ദുൽഖർ എന്നോട് പറഞ്ഞത്. ആ വാക്കുകൾ എനിക്ക് ആത്മവിശ്വാസമായി. വിഷ്ണുവും ബിബിനും സംവിധായകൻ നൗഫൽ ഇക്കയും ഒരുപാട് പിന്തുണ നൽകി. തുടക്കക്കാരിയെന്ന പരിവേഷം ഞാൻ തന്നെ മറന്നുപോയി.’