Home Entertainment കാതല്‍ സന്ധ്യയുമായി ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചുകളഞ്ഞു, വിനീത് ശ്രീനിവാസന്‍

കാതല്‍ സന്ധ്യയുമായി ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചുകളഞ്ഞു, വിനീത് ശ്രീനിവാസന്‍

43
0
vineeth sreenivasan with kadhal sandhya

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്. ഗാനരചയിതാവ്, ഡബ്ബിഭ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളിലും വിനീത് കൈവെച്ചിട്ടുണ്ട്. മാത്രമല്ല സിനിമയ്ക്ക് പുറത്ത് ഏവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് വിനീത്.

മലയാള സിനിമയില്‍ ചെറിയ ഇടവേളകളെടുത്താണ് വിനീത് പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹം സജീവമാണ്. കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും അടക്കം വിനീത് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ബുദ്ധിമുട്ടോടെ ചെയ്ത റൊമാന്റിക് രംഗത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. ട്രാഫിക് എന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയുമായി അഭിനയിച്ച റൊമാന്‍സ് രംഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇത്തരം രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് വിനീത് തുറന്ന് പറഞ്ഞത്.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ, റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ക്യാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്. ഒരുപാട് ടേക്കുകള്‍ എടുത്താണ് ലിഫ്റ്റിലെ റൊമാന്റിക് സീന്‍ പൂര്‍ത്തികരിച്ചത്. പക്ഷേ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴൊന്നും ഈ റൊമാന്റിക് സീന്‍സ് എനിക്ക് പ്രശ്‌നമല്ലതായി. ചെയ്യുന്നത് ജോലി ആണെന്ന് തോന്നി തുടങ്ങിയതോടെ അത്തരം ചമ്മലൊക്കെ ഇല്ലാതായി.

LEAVE A REPLY

Please enter your comment!
Please enter your name here