Home Malayalam കല്യാണ വീട്ടിൽ ഡാൻസുകളിച്ച് വൈറലായ കുട്ടിക്കുറുമ്പിയുടെ വിശേഷങ്ങളിങ്ങനെ

കല്യാണ വീട്ടിൽ ഡാൻസുകളിച്ച് വൈറലായ കുട്ടിക്കുറുമ്പിയുടെ വിശേഷങ്ങളിങ്ങനെ

113
0
vridhi vishal

സോഷ്യൽ മീഡിയയിലെല്ലാം രണ്ട് ദിവസമായി നിറഞ്ഞു നിൽക്കുന്നത് വൃദ്ധിക്കുട്ടിയുടെ ഡാൻസാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് വൃദ്ധിക്കുട്ടി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. പരമ്പരയിലെ വില്ലനായ അഖിൽ ആനന്ദിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. സഹതാരങ്ങളെല്ലാം വിവാഹത്തിന് എത്തിയിരുന്നു. അന്ന് ഈ കുഞ്ഞു മിടുക്കി അവതരിപ്പിച്ച നൃത്തം ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയികൊണ്ടിരിക്കുന്നത്. അഖിലേട്ടന്റെ കല്യാണത്തിന് എന്റെ ആദ്യ പെർഫോമൻസ് എന്ന ക്യാപ്‌ഷനിലൂടെ വൃദ്ധിയുടെ അച്ഛൻ വിശാൽ പങ്ക് വച്ച വീഡിയോ ആണ് വൈറൽ ആയത്.

നിരവധി ആരാധകരാണ് ഈ കു‍ഞ്ഞുമിടുക്കിക്കുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വൃദ്ധിക്ക് ആയി ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇഷ്ട നടൻ അല്ലു അർജുനാണ്.അല്ലു അർജുനെ കാണിച്ചു തരാമെന്ന അച്ഛന്റെ വാക്ക് വിശ്വസിച്ച് അല്ലു ഫാനായ ഒരഞ്ചു വയസ്സുകാരി ഉത്സാഹത്തോടെ സീരിയൽ സെറ്റിലെത്തുകയായിരുന്നു. സീരിയലിൽ അഭിനയിച്ചാൽ തന്റെ ഇഷ്ട നടനെ കാണാമെന്ന ധാരണയിൽ അഭിനയം സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും അഭിനയിക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെ ഈ മിടുക്കി കുട്ടിക്ക് സിനിമയിലേക്കും അവസരം എത്തിയിരുന്നു. ടൊവിനോ ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും സീരിയൽ ഷൂട്ടിങ് തിരക്കുകൾ കാരണം താരത്തിന് പോകാൻ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here